ജിയോ ബ്രെയിൻ എന്ന 5 ജി ഇന്റഗ്രേറ്റഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) പ്ലാറ്റ് ഫോം നിർമ്മിച്ച് റിലയൻസ് ജിയോ. സമഗ്രമായ ഒരു നെറ്റ്വർക്ക്/ഐടി പരിവർത്തനത്തിന്റെ ആവശ്യമില്ലാതെ ടെലികോം, ബിസിനസ് നെറ്റ്വർക്കുകൾ മെച്ചപ്പെടുത്തുകയാണ് ജിയോ ബ്രെയിന്റെ ലക്ഷ്യം.
നൂറുകണക്കിന് എൻജിനിയർമാർ രണ്ട് വർഷമായി റിസർച്ച് ചെയ്ത് ഡെവലപ്പ് ചെയ്തതാണ് ഈ പ്ലാറ്റ് ഫോം എന്ന് ജിയോ സീനിയർ വൈസ് പ്രസിഡൻ്റ് ആയുഷ് ഭട്നാഗർ തിങ്കളാഴ്ച ലിങ്ക്ഡ്ഇനിൽ പറഞ്ഞു.
ഡവലപ്പർമാർക്കായി 500-ലധികം ടൂളുകൾ ജിയോ ബ്രെയിൻ വാഗ്ദാനം ചെയ്യുന്നു. 5ജി സേവനങ്ങൾ മെച്ചപ്പെടുത്താനും ബിസിനസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും 6ജി പോലെയുള്ള ഭാവി മുന്നേറ്റങ്ങൾക്ക് തയ്യാറെടുക്കാനും ഇത് ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക