വാട്സ്ആപ്പ് വെബ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റാ.
മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമായ ചാറ്റ് ലോക്ക് ഫീച്ചര്‍ വാട്സ്ആപ്പ് വെബ് വേര്‍ഷനിലേക്കും ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ ശ്രമം.
ഇതിനായി ചാറ്റ് ലോക്ക് ഐക്കണ്‍ വെബ് വേര്‍ഷനില്‍ ക്രമീകരിക്കും. ആപ്പിന്റെ സൈഡ് ബാറില്‍ കാണാവുന്ന വിധം ‘പാഡ്ലോക്ക്’ ഐക്കണ്‍ ആണ് ക്രമീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പ് കൊണ്ടുവന്നത്. മറ്റുള്ളവര്‍ കാണുന്നത് ഒഴിവാക്കാന്‍ ലോക്ക്ഡ് ഫോള്‍ഡറില്‍ സ്വകാര്യ ചാറ്റുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫീച്ചറാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക