തെന്നിന്ത്യൻ താരം മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.കോളേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ശക്തമായ സ്ത്രീകഥാപാത്രമായാണ് മീന എത്തുന്നത്.
ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൽ എൽ ബി പഠനം പുനരാരംഭിക്കുന്ന ഒരു അമ്മ കഥാപാത്രമായാണ് മീന എത്തുന്നത്. തമിഴ് താരം ശ്രീകാന്ത്, നടൻ മനോജ് കെ ജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൽ റഹൂഫ്, മാല പാർവതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർ ജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങി ഒട്ടേറെ താരങ്ങളും അണിനിരക്കുന്നുണ്ട്.
മനു മഞ്ജിത്ത്, റഫീക്ക് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാം എന്നിവർ ചേർന്ന് എഴുതിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ, ജാക്സൺ വിജയൻ എന്നിവർ ചേർന്ന് ഈണം ഇട്ടിരിക്കുന്നു.
ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്കെ എസ് ചിത്ര,സുജാത,സൂരജ് സന്തോഷ്,ജാക്സൺ വിജയൻ, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുൻ, അശ്വിൻ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവരാണ്. ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷോത്തമൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക