അഭിനയത്തിൽ നിന്ന് താൻ വിട്ടുനിൽക്കുന്നുവെന്ന് വ്യക്തമാക്കി നടൻ വിജയ്. രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച കുറിപ്പിലാണ് നടൻ നിലപാട് വ്യക്തമാക്കിയത്.
തമിഴക വെട്രി കഴകം എന്നാണ് പാർട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. വിജയ് ‘മക്കള്‍ ഇയക്കം’ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് എന്നിവർ ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെത്തി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി. വിജയ് ആയിരിക്കും പാര്‍ട്ടി ചെയര്മാന്.
താന്‍ ഏറ്റെടുത്ത സിനിമകളെ ബാധിക്കാതെയാകും പ്രവര്‍ത്തനമെന്ന് വിജയ് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റെടുത്ത സിനിമകൾ എല്ലാം തന്നെ പൂർത്തിയാക്കുമെന്നും, എന്നാൽ തുടർന്ന് സിനിമകൾ ചെയ്യില്ലെന്നും വിജയ് വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരത്തിനിറങ്ങുമെന്നും വിജയ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക