തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.
സിറ്റിങ് എംപി മത്സരിക്കുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും എംപിയെന്ന നിലയില്‍ ആരിഫിന്റെ പ്രവര്‍ത്തനം ഏറെ മതിപ്പുള്ളതാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
കെ റെയില്‍ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്. ഏത് നിമിഷവും കെ റെയില്‍ പദ്ധതി നടപ്പിക്കാന്‍ തയ്യാറാവുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റെത്. ആ പദ്ധതി ഉപേക്ഷിക്കില്ലെന്നും ഉപേക്ഷിച്ചുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് ശുദ്ധകളവാണെന്നും ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക