ഓറഞ്ചിന്റെ പുലി കാരണം അത് ആരും മിൽക്ക് ഷേക്കിൽ ഉപയോഗിക്കാറില്ല. ഒട്ടും പുളിയില്ലാതെ നല്ല മധുരമൂറുന്ന ഓറഞ്ച് മില്‍ക്ക് ഷേക്ക് തയ്യാറാക്കാം. വെറും അഞ്ച് മിനുട്ട് മതി നല്ല കിടിലന്‍ ഓറഞ്ച് മില്‍ക്ക് ഷേക്ക് ഉണ്ടാക്കാൻ.
വേണ്ട ചേരുവകള്‍
1. ഓറഞ്ച് – 3 എണ്ണം അല്ലികളായി അടർത്തിയത്
2. തണുത്ത പാല് – 100 മില്ലി
3. ഐസ് കട്ടകള്‍ – 6 എണ്ണം
4. പഞ്ചസാര – 30 ഗ്രാം
5. ഐസ് ക്രീം – ഒരു സ്കൂപ്പ്
തയാറാക്കുന്ന വിധം
ഓറഞ്ച്, തണുത്ത പാല്, ഐസ് കട്ട, പഞ്ചസാര എന്നിവ മിക്സിയില്‍ നന്നായി അടിച്ച ശേഷം ഗ്ലാസിലേക്ക് ഒഴിക്കുക.
അതിനുമീതെ ഐസ് ക്രീം ചേര്‍ത്ത് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക