ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്സെറ്റുകളുടെ വില്പന വെള്ളിയാഴ്ച മുതല്‍ യുഎസില്‍ ആരംഭിക്കും. വിഷന്‍ പ്രോയിൽ 600 ല്‍ ഏറെ ആപ്പുകളും ഗെയിമുകളും ഉണ്ടാകും. കമ്പനിയുടെ ആദ്യ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റാണ് വിഷന്‍ പ്രോ. ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയിലും വിഷന്‍ പ്രോയുമായി ചേരുന്ന ആപ്പുകള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
അക്കൂട്ടത്തിൽ ഡിസ്നി പ്ലസ്, വാര്‍ണര്‍ ബ്രോസ്, ഡിസ്കവറി മാക്സ് തുടങ്ങിയ സ്ട്രീമിങ് ആപ്പുകള്‍ ഉണ്ട്. ഗെയിമിങ് ആരാധകര്‍ക്കായി ആപ്പിള്‍ ആര്‍ക്കേഡിലെ 250 ഗെയിമുകള്‍ വിഷന്‍ പ്രോ വാഗ്ദാനം ചെയ്യുന്നു.
വിനോദം, മ്യൂസിക്, ഗെയിംസ് എന്നിവയുടെ അനുഭവം ഈ ആപ്പുകള്‍ മാറ്റിമറിക്കുമെന്ന് ആപ്പിള്‍ ഡെവലപ്പര്‍ റിലേഷന്‍സ് വൈസ് പ്രസിഡന്റ് സൂസന് പ്രെസ്കോട്ട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക