മഹേഷ് ബാബു നായകനായി എത്തിയ സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ‘ഗുണ്ടൂർ കാരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സാണ് മഹേഷ് ബാബു ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി ഒമ്പത് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ചെയ്ത് തുടങ്ങും.
ജനുവരി 12 സംക്രാന്തി റിലീസായി എത്തിയ ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 200 കോടിയിൽ അധികം കളക്ഷൻ നേടിയിരുന്നു.
ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ ആസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം മഹേഷ് ബാബു ഒരു ലോക്കൽ സ്റ്റാറായി എത്തുന്ന ചിത്രമാണ് ഗുണ്ടൂർ കാരം. ചിത്രത്തിൽ മലയാളി താരം ജയറാം ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.
ത്രിവിക്രം ശ്രീനിവാസ് ആണ് ഗുണ്ടൂർ കാരത്തിന്റെ സംവിധായകൻ. ഹാരിക ആൻഡി ഹാസ്നി ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് ചിത്രത്തിൽ മഹേഷ് ബാബുവിന്റെ നായികമാരായി എത്തിയിരിക്കുന്നത്. കൂടാതെ രമ്യ കൃഷ്ണൻ, പ്രകാശ് രാജ്, ജഗപതി ബാബു, രമേഷ് റാവു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
തമനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിട്ടുള്ളത്. മനോജ് പരമഹംസയും പി എസ് വിനോദും ചേർന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക