നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയ്ഗോബ് അന്തരിച്ചു. 82 വയസ്സായിരുന്നു. വിൻഡ് ഹോക്കിലെ ലേഡി പൊഹാംബ ആശുപത്രിയിൽ അർബുദബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് അന്ത്യം സംഭവിച്ചത്. 2014ൽ പ്രോസ്റ്റേറ്റ് ക്യാൻസർ അതിജീവിച്ചതായി സ്ഥിരീകരിച്ച അദ്ദേഹം 2015ൽ നമീബിയയുടെ പ്രസിഡണ്ടായി ചുമതലയേറ്റു.
അർബുദബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ അമേരിക്കയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന നങ്കോളോ എബുംബ ഹാഗെയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ വർഷാവസാനം നടക്കുന്ന പ്രസിഡന്റ് പാർലമെന്ററി തെരഞ്ഞെടുപ്പ് വരെ പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വഹിക്കും.
നമിബിയൻ ഭരണഘടന തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷനായിരുന്ന ഹാഗെ 1941 ലാണ് ജനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കയിൽ നിന്ന് 1990ൽ നമീബിയ സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് തന്നെ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക