വിശപ്പ് സഹിക്കാൻ കഴിയാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവാവ് പൂച്ചയെ പച്ചയ്ക്കു തിന്നത്. എന്തിനാണ് ഇപൂച്ചയെ തിന്നതെന്ന് ചോദിച്ചപ്പോൾ പട്ടിണി കാരണമാണെന്നായിരുന്നു യുവാവിന്റെ മറുപടി. ഇന്നലെ വൈകിട്ട് അഞ്ചു മണിക്കായിരുന്നു സംഭവം.
നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്ന് യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. ഇദ്ദേഹം അസം സ്വദേശിയാണെന്നാണ് വിവരം. പോലീസെത്തി ഭക്ഷണം വാങ്ങിച്ചു നൽകിയതോടെ യുവാവ് അവിടെനിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. ഇദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക