ജനാധിപത്യ സംവിധാനങ്ങളിലെ ഏറ്റവും ശ്രദ്ദേയമായ ഏടാണ് കേരള സർക്കാരിന്റെ നവകേരള സദസ് എന്ന് ധനമന്ത്രി. ഒരു സർക്കാരിന്റെ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും ജനപ്രതിനിധികളും ജനസമക്ഷമെത്തി ചർച്ചകൾ നടത്തുന്നതും ജനങ്ങളുടെ ഒപ്പം നിന്ന് അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതുമായ രീതി ലോക ചരിത്രത്തിൽ ഇത് ആദ്യമാണ്.
ഈ ജനാധിപത്യ പരീക്ഷണം വോട്ടർമാരിൽ വിശ്വാസമുള്ള സർക്കാരിന് മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയു. ദശലക്ഷ കണക്കിന് ജനങ്ങളാണ് നവകേരള സദസിന്റെ ഭാഗമായി വന്നത്. നവകേരള സദസിലെ ചർച്ചകളിൽ ഉയർന്നുവന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് 35 കോടി രൂപ മാറ്റിവെക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക