രാജ്യത്തെ ഞെട്ടിച്ച നടുക്കിയ ആനക്കൊമ്പ് വേട്ട വെബ് സീരീസാകുന്നു. ‘പോച്ചർ’ എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ നിമിഷ സജയൻ, റോഷൻ മാത്യു എന്നിവരാണ് അഭിനയിക്കുന്നത്. ആമസോൺ ഒറിജിനൽസിൽ എത്തുന്ന സീരീസ് ഫെബ്രുവരി 23-നാണ്സ്ട്രീമിംഗ് ആരംഭിക്കുന്നത്. കേരളത്തിലെ വനങ്ങളിൽ നടന്ന ആനക്കൊമ്പ് വേട്ടയെകുറിച്ചുള്ള കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എൻജിഒ പ്രവർത്തകർ, പൊലീസ് കോൺസ്റ്റബിൾമാർ എന്നിങ്ങനെ ആനക്കൊമ്പ് വേട്ട സംഘത്തിനെ പിടിക്കാൻ ജീവൻ മരണ പോരാട്ടം കാഴ്ചവെച്ച ഓഫീസർമാരുടെ ഓർമ്മകളും പോച്ചറിലൂടെ ദൃശ്യവത്കരിക്കുന്നുണ്ട്. ദിബ്യേന്ദു ഭട്ടാചാര്യ ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി എന്നിവരും ഈ സീരിസിലെ പ്രധാന താരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക