ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തി. ഫെബ്രുവരി 24ന് വൈകിട്ട് ആറു മുതൽ ഫെബ്രുവരി 25 വൈകിട്ട് ആറുമണിവരെയാണ് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലും മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 17നാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ആരംഭം കുറിക്കുന്നത്. പൊങ്കാല ആഘോഷങ്ങൾക്കുള്ള മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ഉത്സവ ക്രമീകരണങ്ങൾ അവസാനഘട്ടത്തിലാണ്.
ഫെബ്രുവരി 17ന് രാവിലെ 8 മണിക്ക് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് ആരംഭമാവുക. പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണത്തിനും ഫെബ്രുവരി 17ന് തുടക്കം കുറിക്കും. ഫെബ്രുവരി 27ന് ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക