എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. വിറ്റാമിൻ സി, ആന്റിഓക്സിഡന്റെ്, ഫൈബർ, മിനറൽസ് എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും.
വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യപരമായ ഗുണങ്ങളുടെ കാര്യത്തില്‍ മുന്പനാണ് നെല്ലിക്ക. നെല്ലിക്കയിലെ ഹൈ പ്രോട്ടീന്‍ തോത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പു കുറയ്ക്കും. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമാണ് ഈ നെല്ലിക്ക. സിങ്ക്, കാല്‍സ്യം, അയേണ്‍ തുടങ്ങിയ പല വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക പല രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തും. അവയിൽ ഒന്നാണ് തേൻ നെല്ലിക്ക. കരളിന് വളരെയധികം ഗുണം ചെയ്യുന്നതാണ് തേന്‍ നെല്ലിക്ക. തേൻ നെല്ലിക്കയിലെ സവിശേഷ ഘടകങ്ങൾ ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം അകറ്റുകയും ചെയ്യുന്നതിനാൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. കൂടാതെ ചെറുപ്പം നില നിര്‍ത്താനും വളരെ ഗുണകരമാണിത്. തേൻ നെല്ലിക്ക വീട്ടിൽ തയ്യാറാക്കാൻ എളുപ്പമാണ്. നോക്കാം എങ്ങനെയെന്ന്.
ചേരുവകൾ
നെല്ലിക്ക – 250 ഗ്രാം
തേൻ – 2 ടേബിൾ സ്പൂൺ
ശർക്കര – 250 ഗ്രാം
കറുവാപ്പട്ട -1 കഷണം
ഏലയ്ക്കായ – 1
കുരുമുളക് – 10 എണ്ണം
കരയാമ്പൂ – 2
തയാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നെല്ലിക്ക ഒരു പാത്രത്തിലേക്ക് ഇട്ട് ചൂടുവെള്ളം ഒഴിക്കുക. ഇത് മാറ്റി വച്ച ശേഷം മറ്റൊരു പാത്രത്തിൽ ശർക്കര ഉരുക്കി അരിച്ച് വയ്ക്കുക. നെല്ലിക്ക വെള്ളത്തിൽ നിന്ന് എടുത്ത് മാറ്റി തുടച്ചെടുക്കണം. നെല്ലിക്കയുടെ എല്ലാ ഭാഗത്തും ഫോർക്ക് കൊണ്ട് കുത്തുക.
ശേഷം നെല്ലിക്ക പാനിൽ വച്ച് ഇതിലേക്ക് ശർക്കരപ്പാനി ഒഴിക്കുക. ഒരു കഷ്ണം കറുവാപ്പട്ട, ഒരു ഏലയ്ക്കായ, 10 കുരുമുളക്, 2 കരയാമ്പൂ എന്നിവ ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കാം. മിതമായ തീയിൽ നന്നായി തിളപ്പിക്കുക. നെല്ലിക്കയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾ ഒരു മൂടി കൊണ്ട് അടച്ചുവയ്ക്കുക. എന്നാൽ, ഇടക്കിടെ തുറന്നു ഇളക്കിക്കൊണ്ടിരിക്കണം.
45 മിനിറ്റ് ഇങ്ങനെ വേവിച്ച് നൂൽ പരുവം ആകുന്നതിന് മുൻപ് തീ കെടുത്തുക. പകുതി ചൂടാറിയ ശേഷം ഇത് ഒരു കുപ്പിയിലേക്ക് മാറ്റാം. ഇതിലേക്ക് രണ്ടോ മൂന്നോ ടേബിൾസ്പൂൺ തേൻ കൂടു ഒഴിച്ച് ഇളക്കുക. പൂർണമായും ചൂടാറിയ ശേഷം കുപ്പി അടച്ചു വയ്ക്കുക. ഒരാഴ്ച കുപ്പി ചെറുതായി ഇളക്കി കൊടുക്കുന്നത് നല്ലതാണ്. ഇങ്ങനെ രുചികരമായ തേൻ നെല്ലിക്ക നിമിഷനേരം കൊണ്ട് റെഡിയാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക