മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അയ്യര്‍ ഇന്‍ അറേബ്യ’ ജിസിസി റിലീസിന് ഒരുങ്ങുന്നു.
മതം, വിശ്വാസം, കുടുംബം, പ്രണയം എന്നീ വിഷയങ്ങള്‍ പശ്ചാത്തലമാക്കി ഫെബ്രുവരി 2ന് കേരളത്തില്‍ തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുന്ന അവസരത്തില്‍ ഫെബ്രുവരി 9 വെള്ളിയാഴ്ച ചിത്രം ജിസിസി റിലീസ് ചെയ്യും.
ചിത്രം കണ്ടിറങ്ങിയവര്‍ മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ചിത്രം വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. പ്രവാസി ബിസിനസ്മാന് വിഘ്നേഷ് വിജയകുമാറാണ് നിര്‍മ്മാതാവ്.
കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്കി ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രമാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’. ശ്രീനിവാസ് അയ്യറായ് മുകേഷ് വേഷമിട്ട ചിത്രത്തില്‍ ഝാന്‍സി റാണിയായ് ഉര്‍വശി എത്തി.
രാഹുല്‍ എന്ന കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന് കൈകാര്യം ചെയ്തു. രാഹുലിന്റെ പ്രണയിനി സെഹ്റയെ ദുര്‍ഗ്ഗാ കൃഷ്ണയും അവതരിപ്പിച്ചു. മറ്റ് സുപ്രധാനമായ വേഷങ്ങള്‍ ഷൈന്‍ ടോം ചാക്കോയും ഡയാന ഹമീദും ഗംഭീരമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക