പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയ യുവതിയെ കാമുകൻ വെട്ടിക്കൊന്നു. കോടാലി കൊണ്ടായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന് പെൺകുട്ടി സമ്മതിച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. തെലങ്കാനയിലെ നിർമൽ ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്.
വ്യാഴാഴ്ചയാണ് ജില്ലയിലെ ഖാനാപൂർ പട്ടണത്തിൽ ക്രൂരമായ കൊലപാതകം നടന്നത്. ഉച്ചയ്ക്ക് 1.30 ഓടെ തയ്യൽ സ്ഥാപനത്തിൽ നിന്നും സഹോദരിയോടൊപ്പം മടങ്ങുകയായിരുന്നു അലഖ്യ എന്ന യുവതി.
അലഖ്യയുടെ കാമുകൻ ജുകാന്തി ശ്രീകാന്ത് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അലേഖ മരിച്ചു. ആക്രമണത്തിൽ യുവതിയുടെ സഹോദരിക്കും പരിക്ക് പറ്റിയിട്ടുണ്ട്.
നീണ്ടനാളായി അലഖ്യയും ശ്രീകാന്തും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് മറ്റൊരു യുവാവുമായി മാതാപിതാക്കൾ ഉറപ്പിച്ച കല്യാണത്തിന് അലഖ്യ തയ്യാറായി. ഇതോടെ ശ്രീകാന്തിനെ അലഖ്യ ഒഴിവാക്കുകയായിരുന്നു. ഇതിൽ മനംനൊന്ത് ശ്രീകാന്ത് അലേഖയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്ത് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക