മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കേന്ദ്ര ഏജൻസി മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും കേന്ദ്ര ഏജൻസി നടപടിയെടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ എക്സലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്.
എൻഡോസൾഫാൻ സമരം കേരളത്തിന് അപമാനകരമാണെന്നും സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും ദുരിതബാധിതർക്ക് സർക്കാർ സഹായം നൽകണമെന്നും ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക