വീട്ടിലെ മറ്റേതു വീട്ടുപകരണങ്ങളെയും പോലെ വാഷിംഗ് മെഷീനും വൃത്തി ആവശ്യമാണ്. അല്ലാത്തപക്ഷം, വാഷിംഗ് മെഷീനിൽ നിന്ന് അണുബാധയും ദുർഗന്ധവും വരൻ സാധ്യതയുണ്ട്. മാസത്തിൽ ഒരിക്കലെങ്കിലും വാഷിംഗ് മെഷീൻ നന്നായി വൃത്തിയാക്കണം.
ഫ്രണ്ട് ലോഡറായാലും ടോപ്പ് ലോഡറിനായാലും, ഒരു വാഷിംഗ് മെഷീൻ എങ്ങനെ വൃത്തിയാക്കാം എന്നതിനെക്കുറിച്ച് നോക്കാം.
വാഷിംഗ് മെഷീൻ ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുന്നത് ആയിരിക്കും നല്ലത്. കാരണം ഇത് നിങ്ങളുടെ ഉപകരണത്തിന് കേടുപാടുകൾ വരുത്താതെ നോക്കും.
ആദ്യം തന്നെ ഡിറ്റര്‍ജന്റ് ഡ്രോയര്‍ പൂര്‍ണമായി പുറത്തെടുത്ത് പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക. വീട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ക്ലീനറും വൃത്തിയാക്കാന്‍ നല്ലതാണ്.
ഈര്‍പ്പവും ഇളംചൂടുമുള്ള ഫില്‍റ്ററാണ് അണുക്കള്‍ ധാരാളം പെരുകുന്ന മറ്റൊരു സ്ഥലം. അകത്തടിഞ്ഞ് കൂടുന്ന ചെളിയും മറ്റ് പൊടികളും നീക്കി ഇത് വൃത്തിയാക്കുക.
വാഷിങ് മെഷീന്റെ ഉള്‍വശം ചിലപ്പോള്‍ വൃത്തിയുള്ളതായി തോന്നിക്കുമെങ്കിലും അങ്ങനെ ആയിരിക്കണമെന്നില്ല.
സോഡപരലുകളോ ഡിഷ്വാഷര് ടാബ്ലറ്റുകളോ ഉപയോഗിച്ച് ചൂടുവെള്ളത്തില്‍( ഉചിതം 60 ഡിഗ്രി വരെ ചൂടാണ്) കഴുകിയാല്‍ വൃത്തിയാകും. ഇത് അണുക്കള്‍ നശിപ്പിക്കുകയും ചീത്ത മണം ഇല്ലാതാക്കുകയും ചെയ്യും.
അലക്കിയതിന് ശേഷം വാഷിങ് മെഷീന്റെ അടപ്പ് അല്പം തുറന്ന് വയ്ക്കുന്നത് ഡ്രമ്മിനകത്ത് വായു കടന്നു ചെല്ലുന്നതിന് സഹായിക്കും. ഇത് അണുക്കൾ പെരുകുന്നത് തടയാനും ചീത്തമണം ഉണ്ടാകാതിരിക്കാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക