കോഴിക്കോട്: കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ 14കാരിക്ക് ഗുരുതര പരിക്ക്. ഉള്ളിയേരിയിൽ ആണ് സംഭവം. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്.
സ്കൂളിൽ പോകുന്നതിനിടെ വീട്ടിനടുത്തുള്ള റോഡിൽ വച്ചാണ് കുട്ടിയെ കാട്ടുപന്നി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക