ഹോബിയായി പലവിധ സംരംഭങ്ങൾ ചെയ്യുന്നവർ ആണ് ഒട്ടുമിക്ക പേരും. അത്തരത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു സംരംഭമാണ് മുട്ട കോഴി വളർത്തൽ. വിദഗ്ധ പരിശീലനം നേടി മുട്ട കോഴി വളർത്തൽ ചെയ്യുന്നത് വളരെ ആദായം നൽകുന്ന ഒന്നാണ്.
ഇത്തരത്തിൽ മുട്ട കോഴി വളർത്തലിൽ വിദഗ്ധ പരിശീലനത്തിന് അവസരം ഒരുക്കുകയാണ് എൽ എം ടി സി ആതവനാടും കേരള വെറ്റിനറി യൂണിവേഴ്സിറ്റിയും. ഇവരുടെ സംയുക്താഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 20ന് മലപ്പുറം ജില്ലയിലെ എൽ എം ടി സി ആതവനാട് സെമിനാർ ഹാളിൽ വച്ച് ‘മുട്ട കോഴി വളർത്തൽ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ താല്പര്യമുള്ള കർഷകർക്ക് പങ്കെടുക്കാവുന്നതാണ്.
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് ആരംഭിക്കും. പരിമിതമായ സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്. താല്പര്യമുള്ള കർഷകർക്ക് 0494-2962296 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക