ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി ബോളിവുഡ് നടൻ വരുൺ ധവാർ. നടാഷ ദലാലാണ് വരുൺ ധവാന്റെ ഭാര്യ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വരുൺ കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷവാർത്ത പങ്കുവച്ചത്. നടാഷയുടെ നിറവയറില്‍ ചുംബിക്കുന്ന വരുണിനെയാണ് ചിത്രത്തിൽ കാണുന്നത്.ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
“ഞങ്ങൾ പ്രെഗ്നന്റാണ്. നിങ്ങളുടെ എല്ലാ അനുഗ്രഹവും സ്നേഹവും ഉണ്ടാകണം,” വരുൺ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇരുവരുടെയും വളർത്തു നായ ജോയിയേയും ഷെയർ ചെയ്ത ഫോട്ടോയിൽ കാണാം. മൂന്ന് വർഷം മുമ്പാണ് വരുണും നടാഷയും വിവാഹിതരായത്. കുട്ടിക്കാലം മുതൽ തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാൽ തങ്ങളുടെ പ്രണയ ബന്ധം ഇരുവരും ഒരുപാട് വര്‍ഷങ്ങളായി രഹസ്യമാക്കി വച്ച ശേഷമാണ് വിവാഹിതരായത്.
ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കിയാര അധ്വാനി, അര്ജന് കപൂര്‍, പരിണിതി ചോപ്ര തുടങ്ങിയ താരങ്ങളെല്ലാം ആശംസകള്‍ അറിയിച്ചു.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സംവിധായകൻ നിതേഷ് തിവാരിയുടെ ബവൽ എന്ന സിനിമയിലാണ് വരുൺ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സാമന്ത റൂത്ത് പ്രഭുവിനൊപ്പം ഹോളിവുഡ് പരമ്പരയായ ‘സിറ്റാഡൽ’ ന്റെ ഇന്ത്യൻ അഡാപ്റ്റേഷനിലാണ് വരുൺ അടുത്തതായി വേഷമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക