ചെടികൾ വളർത്താൻ തുടങ്ങുന്നവർക്ക് പോലും വളർത്തിയെടുക്കാൻ പ്രയാസമില്ലാത്ത ചെടിയാണ് പീസ് ലില്ലി. ഇൻഡോർ ആയി വളർത്തുന്നതാണ് ഉചിതം.
ഒരുപാട് സംരക്ഷണം ആവശ്യമില്ലാത്തതിനാൽ ഓഫിസുകളിലും വീടുകളിലും വളർത്തിയെടുക്കാം. എന്നും വെള്ളം ഒഴിക്കണമെന്നില്ല. എന്നാൽ, വെള്ളം കൂടിപ്പോയാൽ ഇലകൾക്കെല്ലാം മഞ്ഞ നിറം വന്ന് ചീഞ്ഞ് പോകും.
കടുംപച്ചനിറത്തിലാണ് ഇലകള്‍. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാല്‍ മതി. സൂര്യപ്രകാശം ഇല്ലാത്ത മുറികളില്‍ വളര്‍ത്താന്‍ പറ്റുന്ന ചെടിയാണിത്.
ഇൻഡോറായി വളർത്തുന്ന എല്ലാ ചെടികൾക്കും മണ്ണ് പരിശോധിച്ച ശേഷ മാത്രമേ വെള്ളം കൊടുക്കാവൂ. സ്പാതിഫൈലം എന്നാണ് പീസ് ലില്ലിയുടെ ശാസ്ത്രീയ നാമം.
അശുദ്ധവായു ശുദ്ധീകരിക്കാന്‍ കഴിവുള്ള സസ്യമാണിത്. കിടപ്പുമുറിയുടെ ഒരു മൂലയില്‍ വളര്‍ത്തിയാല്‍ നല്ല ഉറക്കം പ്രദാനം ചെയ്യാനും ഈ ചെടിക്ക് കഴിയുമത്രെ. രാത്രിയിലും ഓക്സിജന്‍ പുറത്തുവിടാന്‍ കഴിവുള്ള ചെടിയാണിത്.
വെള്ള ലില്ലി പൂവ് പോലുള്ള പൂവാണ് ഇതിന്റെത്. ഈ പൂവിനെ സമാധാനത്തിന്റെയും ശാന്തിയുടെയും ചിഹ്നമായി കണക്കാക്കുന്നു. ഈ ചെടിക്ക് നെഗറ്റീവ് എനർജി മാറ്റി പോസിറ്റീവ് എനർജി നൽകാൻ കഴിയുമെന്നാണ് വിശ്വാസം.
അന്തരീക്ഷ മാലിന്യങ്ങളെ ശുദ്ധക്കരിക്കാൻ പീസ് ലില്ലിക്ക് കഴിയുമെന്നും അതുവഴി അലർജി പോലുള്ളവ ഒഴിവാകുെമന്നും വിശ്വാസമുണ്ട്പൂപ്പലിൽ നിന്ന് മുക്തിനേടാൻ ഈ ചെടി സഹായിക്കുന്നതായും പറയപ്പെടുന്നു.
ഒരുപാട് ഈർപ്പം ഉള്ള സ്ഥലങ്ങളായ വാഷ് റൂം, ബാത്ത് റൂം, അടുക്കള എന്നിവിടങ്ങളിലെ ഈർപം വലിച്ചെടുക്കുന്നതിനാൽ പൂപ്പൽ ഒഴിവായിക്കിട്ടുന്നു. ഹ്യൂമിഡിറ്റി ഇഷ്ട്ടപെടുന്ന ചെടിയാണിത്.
ഇല വെച്ചും തണ്ട് വെച്ചും കിളിപ്പിച്ചെടുക്കാം. ഏറ്റവും നല്ലത് വേര് ഭാഗത്തു നിന്നു മാറ്റി വളർത്തുന്നതാണ്. ഇത് എത് സീസണിൽ വേണമെങ്കിലും മാറ്റി വെക്കാം. വെള്ളത്തിലും വളർത്തിയെടിക്കാം. ആഴ്ചയിലൊരിക്കൽ ഇലകൾ തുടച്ചു വൃത്തിയാക്കണം.
സാധാരണ ചെടികളുടെ വളം തന്നെയാണ് ഉപയോഗിക്കേണ്ടത്. ഇൻഡോർ ആകുമ്പോൾ ഗാർഡൻ സോയിൽ, ചകിരിച്ചോറ് തുടങ്ങിയവ ചേർക്കാം. വെള്ള പോട്ടിൽ വെക്കുമ്പോൾ പൂവോട് കൂടി നിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.
അതുപോലെ വളപ്രയോഗവും ശ്രദ്ധിക്കണം. മിതമായ രീതിയില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ വളപ്രയോഗം നടത്താവൂ. പാത്രത്തില്‍ നിന്നും പുറത്തേക്ക് വളരാന്‍ തുടങ്ങിയാല്‍ പോട്ടിങ്ങ് മിശ്രിതം മാറ്റി നിറച്ച് വീണ്ടും നടാവുന്നതാണ്. അങ്ങനെ മാറ്റുമ്പോള്‍ ആദ്യം നടാനുപയോഗിച്ച പാത്രത്തേക്കാള്‍ രണ്ട് ഇഞ്ച് വലിയ പാത്രത്തിലേക്കാണ് മാറ്റി നടേണ്ടത്.
പീസ് ലില്ലിയുടെ ഇലകള്‍ മുറിക്കുള്ളിലെ പൊടികള്‍ വലിച്ചെടുക്കുന്നതിനാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇലകള്‍ കഴുകുകയോ തുടച്ചുകളയുകയോ വേണം. ഷവറിന് കീഴിലോ വെള്ളം വരുന്ന ടാപ്പിന് കീഴിലോ കാണിച്ച് ഇലകളുടെ മുകളില്‍ വെള്ളം വീഴ്ത്തി കഴുകാവുന്നതാണ്. എന്നിട്ട് നന്നായി തുണി ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക