ശരീരത്തിന് എന്തെങ്കിലും അസ്വസ്ഥതകളോ അസുഖങ്ങളോ ഉണ്ടെങ്കില്‍ നിരവധി ചികിത്സാ രീതികൾ ഇന്ന് നിലവിലുണ്ട്. അത്തരത്തിലുള്ളൊരു ചികിത്സയാണ് അക്യൂപങ്ചർ ചികിത്സ. ചൈനയിലെ പരമ്പരാഗത തെറാപ്പിയാണിത്.
വേദന സംഹാരിയെന്നാണ് അക്യൂപങ്ചർ ചികിത്സാ രീതിയെ അറിയപ്പെടുന്നത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള പരമ്പരാഗത ചൈനീസ് ചികിത്സാ രീതിയെന്നാണ് അക്യൂപങ്ചറിനെക്കുറിച്ച് ചരിത്രകാരന്മാരും പറയുന്നത്. ചൈനയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അക്യൂപങ്ചർ ചികിത്സാ രീതി വ്യാപിക്കുകയായിരുന്നു.
ശരീരത്തിലുണ്ടാകുന്ന വലിവുകളും പിരിമുറുക്കവും കടുത്ത വേദനയും വളരെ വേഗത്തിൽ സുഖപ്പെടുത്തും എന്നതു തന്നെയാണ് അക്യുപങചറിനെ ലോക തലത്തിൽ തന്നെ മികച്ച ഒരു വൈദ്യ ശാഖയാക്കി മാറ്റുന്നതും. ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പുതന്നെ ഈ ചികിത്സാ രീതി നിലവിലുണ്ടായിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
ശരീരത്തിലെ പ്രഷർ പോയന്റുകളിൽ നേർത്ത, ലോഹ സൂചികൾ ഉപയോഗിച്ച് മര്‍ദ്ദം നല്‍കിയാണ് അക്യുപങ്ചർ തെറാപ്പി ചെയ്യുന്നത്. സൂചികളിലൂടെ നേർത്ത വൈദ്യുത പ്രവാഹം കടത്തിവിട്ടാണ് ഇവർ ചികിത്സ നടത്തുന്നത്.തെറാപ്പിയിൽ അഗ്രഗണ്യർ ആയവർക്ക് മാത്രമേ കൃത്യമായി ഇത് ചെയ്യാൻ സാധിക്കൂ.
മികച്ച വേദന സംഹാരിയായാണ് അക്യുപങ്ചർ ചികിത്സാ രീതി അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ചൈനയിൽ ഏറ്റവും കൂടുതൽ ആളുകള്‍ ഉപയോഗിക്കുന്ന ഒരു ചികിത്സാ രീതിയാണ് ഇത്. മറ്റു രാജ്യങ്ങളിലേക്ക് വളരെ പെട്ടന്ന് ഈ ചികിത്സാ രീതി വ്യാപിക്കാൻ കാരണവും ഈ ഗുണം തന്നെയാണ്.
എല്ലാവരെയും ഒരുപോലെ അലട്ടുന്ന തലവേദനയ്ക്കുള്ള നല്ലൊരു പരിഹാര മാർഗം കൂടിയാണ് ഇത്.കടുത്ത മൈഗ്രൈനിൽ നിന്ന് മോചനം നേടാന്‍ അക്യുപങ്ചർ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പാർശ്വ ഫലങ്ങളില്ലാതെ തന്നെ വേദന മാറും എന്നതും പ്രത്യേകതയാണ്. മാനസിക സമ്മർദ്ദത്തിനും നീർവീക്കങ്ങൾക്കും അക്യുപങ്ചർ ചികിത്സാ രീതി പൊതുവെ സഹായകമാകും.
ഈ ചികിത്സയ്ക്കായി സൂചി ഉപയോഗിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ അമിത രക്ത സ്രാവം, മുറിവ്, ചതവ് എന്നിവയും ഈ തെറാപ്പിയിലൂടെ സംഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക