ഐക്യൂവിന്റെ പുതിയ ഫോണായാ ഐക്യൂ നിയോ 9 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഐക്യൂ നിയോ സീരീസിലെ ടോപ് എൻഡ് മോഡൽ എന്ന വിശേഷണവുമായി ആണ് കമ്പനി നിയോ 9 പ്രോ അവതരിപ്പിച്ചിരിക്കുന്നത്.
6.78 ഇഞ്ച് 1.5K 1-144Hz LTPO AMOLED സ്ക്രീൻ ആണ് ഈ ഫോണിൽ ഫീച്ചർ ചെയ്തിരിക്കുന്നത്. 2160Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 16,000-ലെവൽ ബ്രൈറ്റ്നസ് അഡ്ജസ്റ്റ്മെൻ്റ്, SGS ലോ ബ്ലൂ ലൈറ്റ്, ലോ ഫ്ലിക്കർ സർട്ടിഫിക്കേഷൻ, 3000 nites പീക്ക് ബ്രൈറ്റ്നെസ് തെളിച്ചം എന്നിവയും ഈ സ്ക്രീനിന് അവകാശപ്പെടാനുണ്ട്.
സ്നാപ്ഡ്രാഗൺ 8 Gen 2 SoC ചിപ്സെറ്റാണ് ഐക്യൂ നിയോ 9 പ്രോയ്ക്ക് കരുത്ത് നൽകുന്നത്. ഫോണിന്റെ പെർഫോമൻസ് വർധിപ്പിക്കാനായി ഐക്യൂ സ്വയം വികസിപ്പിച്ച ക്യൂ1 ചിപ്പും ഈ ഫോണിൽ നൽകിയിരിക്കുന്നു.
12ജിബി വരെ LPDDR5X റാമും 256ജിബി വരെ UFS 4.0 സ്റ്റോറേജും ഐക്യൂ നിയോ 9 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാനായി പ്രത്യേക കൂളിങ് സംവിധാനവും ഈ ഫോണിൽ ഉണ്ട്.
വിവോ എക്സ് 100ൽ ഫീച്ചർ ചെയ്ത അതേ 8 MP അൾട്രാ വൈഡ് ക്യാമറയും ഐക്യൂ നിയോ 9 പ്രോയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 MPയുടേത് ആണ്.
കറുപ്പ്, ചുവപ്പ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ആണ് ഐക്യൂ നിയോ 9 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ചുവപ്പ് നിറത്തിന് ഡ്യുവൽ ടോൺ ഡിസൈനും പ്രീമിയം വെഗൻ ലെതർ ഫിനിഷും ഉണ്ട്, കറുപ്പ് നിറത്തിന് മാറ്റ് ഫിനിഷിങ്ങാണ്.
120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5160 mAh ഡ്യുവൽ സെൽ ബാറ്ററിയാണ് ഈ ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഫോണിന്റെ 8ജിബി റാം 128ജിബി സ്റ്റോറേജ് പതിപ്പിന് 35,999 രൂപയാണ് വില. 8ജിബി റാം 256ജിബി സ്റ്റോറേജിന് 37,999 രൂപയും വില വരുന്നു. ഇവയ്ക്ക് പുറമെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും ഐക്യൂ പുതിയ ഫോണിന്റെ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ വില 39,999 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക