ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. രക്തത്തിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് നിലനിർത്തുന്നതിനും ആരോഗ്യകരമായ അസ്ഥികളെ നിലനിർത്താനും സഹായിക്കുന്നതാണ് വിറ്റാമിൻ ഡി. ജീവിതരീതി അനുസരിച്ച് ശരീരത്തിൽ കുറവുവരാൻ സാധ്യതയുള്ളതാണ് വിറ്റാമിൻ ഡി. അതുകുറഞ്ഞാൽ പലവിധരോഗങ്ങൾ വരാൻ സാധ്യതയുണ്ട്. എന്നാൽ ചെലവില്ലാതെതന്നെ വിറ്റാമിൻ ഡി സ്വായത്തമാക്കാൻ കഴിയും.
ശീരീരത്തിന്റെ പല ഭാഗങ്ങളിലും സൂചി കുത്തുന്ന പോലൊരു വേദന, അമിതവണ്ണം, സമ്മർദ്ദം, മുടികൊഴിച്ചിൽ, വിഷാദരോഗം, ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളാണ് വിറ്റാമിൻ ഡി കുറയുന്നവരിൽ കാണുന്നത്.
പേശികളിലെ തളർച്ച കോണിപ്പടികൾ കയറുന്നതിനോ തറയിൽ നിന്നോ താഴ്ന്ന കസേരയിൽ നിന്നോ എഴുന്നേൽക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടും വിറ്റാമിൻ ഡിയുടെ കുറവ് മൂലം അനുഭവപ്പെടുന്നു. ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ പ്രകടമാകുകയാണെങ്കിൽ രക്തപരിശോധനയിലൂടെ വിറ്റാമിൻ ഡിയുടെ കുറവ് കണ്ടെത്തണം
ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം സൂര്യപ്രകാശം ഏൽക്കുക എന്നത് തന്നെയാണ്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾക്ക് നമ്മുടെ ത്വക്കിലുള്ള ചില പദാർഥങ്ങളെ വിറ്റാമിൻ ഡി ആക്കിമാറ്റാൻ കഴിവുണ്ട്. കൂടാതെ പാലിലും മുട്ടയുടെ വെള്ളക്കരുവിലും വിറ്റാമിൻ ഡി കൂടുതലായി അടങ്ങിയിട്ടുണ്ട്.
പ്രഭാതത്തിലും വൈകുന്നേരം 5 മണിക്ക് ശേഷമുള്ളതുമായ സൂര്യപ്രകാശം ഏൽക്കുന്നത് ഏറെ സഹായകമാണ്. കൂടാതെ, ദൈനംദിന ഭക്ഷണത്തിൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും ഉൾപ്പെടുത്തണം. അവ എന്തൊക്കെയാണെന്ന് നോക്കാം.
ചീസ്
വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ചീസ്. വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും ലളിതവും രുചികരവുമായ മാർഗം കൂടുതൽ ചീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
മുട്ട
മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി പ്രദാനം ചെയ്യുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ ഉള്ളവർ ഇത് കഴിക്കുമ്പോൾ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
കൂണുകൾ
കൂണുകളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് വികിരണം ഏൽക്കുന്ന കൂണുകളുടെ ഒരു ഭാഗം വിറ്റാമിൻ ഡി ഉപഭോഗം 100% വർധിപ്പിച്ചതായി പഠനങ്ങള്‍ പറയുന്നു.
സാല്‍മണ്‍
പ്രോട്ടീൻ ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സാൽമൺ ഫിഷ് ഒരു മികച്ച മാര്‍ഗമാണ്. കൂടാതെ അതില്‍ വിറ്റാമിന്‍ ഡിയും ധാരാളമായി അടങ്ങിയിട്ടുണ്ട്.
സോയ മില്‍ക്ക്
പശുവിൻ പാലിന് ഏതാണ്ട് സമാനമായ പ്രോട്ടീൻ സോയാപാലിൽ ഉണ്ട്. അതിൽ ഉയർന്ന അളവിൽ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ഡി എന്നിവയും അടങ്ങിയിട്ടുണ്ട്.
ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
തൈര്
തൈര് പതിവായി കുടിക്കുന്നത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും പല അണുബാധകളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. തൈരില്‍ ധാരാളം വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക