പുരുഷ വന്ധ്യംകരണം പ്രമേയമായി മലയാള സിനിമയിൽ ആദ്യമായി ഒരുക്കുന്ന കോമഡി ഡ്രാമ ചിത്രം ‘ഒരു ഭാരത സർക്കാർ ഉല്പന്നം’ ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നിരവധി ചിത്രങ്ങളിൽ സഹ നടനായും മറ്റും പ്രത്യക്ഷപ്പെട്ട് മലയാളികൾക്ക് സുപരിചിതനായ സുബീഷ് സുധി നായകനായി എത്തുന്ന ചിത്രത്തിൽ ഷെല്ലി കിഷോർ ആണ് നായികയാകുന്നത്.
പുരുഷ വന്ധ്യംകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശാ വർക്കർ ദിവ്യയായി ഷെല്ലി കിഷോർ എത്തുമ്പോൾ നാല് കുട്ടികളുടെ പിതാവായ പ്രദീപനായി സുബീഷ് സുധി വേഷമിടുന്നു. ടിവി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്റർടൈനറായാണ് ഒരുങ്ങുന്നത്.
സുബീഷ് സുധി, ഷെല്ലി കിഷോർ എന്നിവരെ കൂടാതെ അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ ഇടുക്കി, രാജേഷ് അഴീക്കോടൻ, ജോയ് മാത്യു, വിജയ് ബാബു, ഹരീഷ് കണാരൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിടന്നു.
ഫൺ ഫാമിലി എന്റർടൈനർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ടിവി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗനാഥൻ, കെ സി രഘുനാഥ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നിസാം റാവുത്തർ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അൻസർ ഷാ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക