1993 ൽ കാസർകോട് ബദിയടുക്ക ദേവലോകത്ത് നടന്ന ഒരു കൊലപാതക കേസിനെ ആസ്പദമാക്കി പിവി ഷാജികുമാർ എഴുതിയ ‘സാക്ഷി’ എന്ന കഥ സിനിമയാകുന്നു. പൂവൻ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്.
നവാഗതനായ രാഹുൽ ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ് നായകനാകും. കോമഡി ഇൻവെസ്റ്റിഗേഷൻ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പിവി ഷാജികുമാർ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നതും. കാസർകോഡും മംഗലാപുരവുമായിരിക്കും ചിത്രത്തിന്റെ ലൊക്കേഷൻ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
കന്യക ടാക്കീസ്, ടേക്ക് ഓഫ്, പുത്തൻപണം, ടീച്ചർ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ് പിവി ഷാജികുമാർ. സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റ് ആയിരുന്നു രാഹുൽ ശർമ്മ.
അജു വർഗീസിന്റെ ഇറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ആണ്.
‘ഹൃദയം’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
നിവിൻ പോളിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. കൂടാതെ കല്യാണി പ്രിയദര്ശന്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക