ഡിജിറ്റൽ ട്രാസാക്ഷനിൽ മുൻപന്തിയിലുള്ള ഗൂഗിൾ പേ ഇപ്പോൾ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.
അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ സേവനം നിർത്താൻ കാരണം. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജൂൺ നാലാം തീയതി വരെയെ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ.
ഗൂഗിൾ പേ സേവനം അവസാനിക്കുന്നതിന് മുന്നേ ഉപഭോക്താക്കളോട് ഗൂഗിൾ വാലറ്റിലേക്ക് മാറണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഗൂഗിൾ പേയിലെ പേയ്മെന്റ് സംവിധാനത്തിന് സമാനമാണ് ഗൂഗിൾ വാലറ്റിലെയും പേയ്മെന്റ് സംവിധാനം.
ജൂണിന് ശേഷം ഉപഭോക്താക്കൾക്ക് ഗൂഗിൾ പേയിലൂടെ ട്രാൻസാക്ഷൻ നടത്താൻ കഴിയില്ല. അമേരിക്കയിൽ ഗൂഗിൾ പേ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും നിലവിലെ രീതിയിൽതന്നെ സേവനം തുടരും.
2011 മെയ് 26നു ഗൂഗിൾ ഇതിന്റെ പ്രവർത്തനം പ്രദർശിപ്പിച്ചിരുന്നെങ്കിലും[2] അമേരിക്കയിൽ ഈ സേവനം നൽകിത്തുടങ്ങിയത് 2011 സെപ്റ്റംബർ 19 മുതൽ മാത്രമാണ്. 2012 ഓഗസ്റ്റ് 1-നു എല്ലാ പ്രധാന ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാൻ തരത്തിൽ ഗൂഗിൾ വാലറ്റ് സംവിധാനങ്ങൾ പരിഷ്കരിച്ചു. ഈ സേവനം അമേരിക്കയിലെ 18വയസ്സായ ഉപയോക്താക്കൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക