ആറ്റുകാലമ്മയ്ക്ക് വീട്ടിൽ പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. വിവാഹം കഴിഞ്ഞ നാൾ മുതൽ വീട്ടിലെ സ്ത്രീകൾ മുടങ്ങാതെ പൊങ്കാലയിടുമായിരുന്നു എന്നും ഇനിയും അത് മുടങ്ങരുത് എന്നാണ് ആഗ്രഹം എന്നും സുരേഷ് ഗോപി പറഞ്ഞു.
പൊങ്കാല ചടങ്ങുകളുടെ ഭാഗമായി കഴിഞ്ഞ മൂന്നു ദിവസമായി സുരേഷ് ഗോപി വീട്ടിൽ തന്നെ തുടരുകയാണ്. വീട്ടിലെ സ്ത്രീകൾ കുടുംബത്തിനും മക്കൾക്കും ഭർത്താവിനും എല്ലാം വേണ്ടിയാണ് മനസർപ്പിച്ച് പൊങ്കാലയിടുന്നത് എന്നും അടുത്ത തലമുറയും ഈ ചടങ്ങുകൾ എല്ലാം പിന്തുടരണം എന്നാണ് ആഗ്രഹം എന്നും സുരേഷ് ഗോപി പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലുള്ള ഭാഗ്യ അവരുടെ ഭർതൃ ഗൃഹത്തിൽ പൊങ്കാലയിടുമെന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബത്തിലെ മക്കൾക്കും ഭർത്താവിനും എല്ലാം വേണ്ടി വീട്ടിലെ സ്ത്രീകൾ മനസർപ്പിച്ച് പൊങ്കാലയിടുന്ന സാഹചര്യത്തിൽ പുരുഷന്മാർ വീട്ടിലുണ്ടാകണം എന്നതുകൊണ്ടാണ് താനും കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ തുടരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇത്തരം ചടങ്ങുകളും പ്രാർത്ഥനകളും എല്ലാം കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപി തെരഞ്ഞെടുപ്പിനെയും ഒന്നും പൊങ്കാലയിടുന്നതുമായി കൂട്ടി വായിക്കരുത് എന്നും കൂട്ടിച്ചേർത്തു.
ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുന്നതിനും അനുഗ്രഹം വാങ്ങുന്നതിനുമായി നിരവധി താരങ്ങളും തലസ്ഥാനനഗരിയിൽ എത്തിയിട്ടുണ്ട്. താരങ്ങളായ ചിപ്പി, ആനി, ജലജ, അമൃത നായർ തുടങ്ങി നിരവധി പേരാണ് പൊങ്കാലയിടുന്നതിനായി തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത്.
ചെറുപ്പകാലം തൊട്ട് മുടങ്ങാതെ പൊങ്കാലയിടുന്ന ഒരാളാണ് ചിപ്പി. തടസ്സങ്ങളെല്ലാം മാറി എല്ലാം നന്നായി വരണം എന്നൊക്കെയുള്ള കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളാണ് പൊങ്കാലയിടുമ്പോൾ പ്രാർത്ഥിക്കാറ് എന്നും ഓരോ വർഷവും വരുമ്പോൾ ആദ്യമായി പൊങ്കാല ഇടുന്ന പ്രതീതിയാണ് തനിക്ക് ഉള്ളത് എന്നും ചിപ്പി പറഞ്ഞു. എല്ലാവർഷവും മുടങ്ങാതെ പൊങ്കാലയിടാൻ എത്തുന്നതുകൊണ്ടുതന്നെ തനിക്ക് നേരെ നിരവധി സോഷ്യൽ മീഡിയ കമന്റുകളും കാണാറുണ്ടെന്ന് ചിപ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക