തിരഞ്ഞെടുപ്പിന് ഒരുങ്ങി സിപിഐഎം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎമ്മിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും ജയിക്കാൻ വേണ്ടിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് എന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ആരെങ്കിലും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിക്കുമോ എന്ന് പരിഹസിച്ച എംവി ഗോവിന്ദൻ ജില്ലാ സെക്രട്ടറിമാർ മത്സരിക്കുന്ന സ്ഥലങ്ങളിൽ പകരം ചുമതല നൽകുമെന്നും അറിയിച്ചു.
പൊതുസ്വതന്ത്രനായി സിപിഐഎമ്മിൽ നിന്നും ഇത്തവണ ആരും മത്സരിക്കുന്നില്ല എന്നതും പ്രത്യേകതയാണ്. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ തന്നെയാണ് 15 ലോക്സഭ സീറ്റുകളിലും സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. സിപിഐഎമ്മിന്റെ 15 സ്ഥാനാർത്ഥികളുടെ പട്ടിക ഇങ്ങനെ;
ആറ്റിങ്ങൽ – വി.ജോയി
കൊല്ലം – എം മുകേഷ്
ആലപ്പുഴ – എം എം ആരിഫ്
പത്തനംതിട്ട -തോമസ് ഐസക്
ഇടുക്കി – ജോയ്സ് ജോർജ്
എറണാകുളം – കെ ജെ ഷൈൻ
ചാലക്കുടി – സി രവീന്ദ്രനാഥ്
ആലത്തൂർ -കെ രാധാകൃഷ്ണൻ
പാലക്കാട് -എ വിജയരാഘവൻ
പൊന്നാനി -കെഎസ് ഹംസ
മലപ്പുറം -വി വസീഫ്
കോഴിക്കോട് – എളമരം കരീം
വടകര – കെ കെ ശൈലജ
കണ്ണൂർ -എം വി ജയരാജൻ
കാസർകോട് -എം വി ബാലകൃഷ്ണൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക