പല സമയങ്ങളിലും കടുത്ത ക്ഷീണം തോന്നാറുണ്ടോ? എങ്കിൽ വിളർച്ച അഥവാ അനീമിയ ആയിരിക്കാം നിങ്ങൾക്ക്. ഇരുമ്പിന്റെ അഭാവം അഥവാ അയൺ ഡെഫിഷ്യൻസി ആണ് വിളർച്ച ഉണ്ടാകാൻ കാരണം.
അരുണരക്താണുക്കളുടെ അഭാവം കാരണം ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് അയൺ ഡെഫിഷ്യൻസി. പ്രത്യേകിച്ച് സ്ത്രീകളിൽ ഇത് കൂടുതലായി കണ്ടുവരുന്നു.
ഇന്ന് വിപണിയിൽ ഇതിനുള്ള സപ്ലിമെന്റുകളൊക്കെ ലഭ്യമാണെങ്കിലും ഇരുമ്പിന്റെ അഭാവം സ്വാഭാവികമായും ഇല്ലാതാക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.
ശര്‍ക്കര: ദിവസവും ചെറിയ അളവിൽ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെശരീരത്തിലെ അഭാവം ഇല്ലാതാക്കും. ഒരു നേരം കുടിച്ചാൽ തന്നെ ഒരു ദിവസം ശരീരത്തിനാവശ്യമായ ഇരുമ്പ് ലഭിക്കും. പഞ്ചസാരയ്ക്കു പകരം ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറ്റവും ആരോഗ്യകരമാണ്.
നെല്ലിക്ക: നെല്ലിക്ക വൈറ്റമിൻ സി, അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഒരു സൂപ്പർഫുഡ് ആണ് . ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇത് നല്ലതാണ്. ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്.
കുതിർത്ത ഉണക്കമുന്തിരി: മിക്ക ഡ്രൈ ഫ്രൂട്സും അയണിന്റെ കലവറയാണ്. ഉണക്കമുന്തിരി പ്രത്യേകിച്ചും കോപ്പർ, മറ്റ് വൈറ്റമിനുകൾ എന്നിവയും ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. ഇവ രക്തകോശങ്ങളുടെ നിർമാണത്തിന് അവശ്യം വേണ്ടവയുമാണ്. എട്ടു മുതൽ പത്തു വരെ ഉണക്കമുന്തിരി തലേ ദിവസം രാത്രി കുതിർത്ത് വച്ച് പിറ്റേന്ന് രാവിലെ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ചീര: ശരീരത്തിന്റെ ആരോഗ്യത്തിനുംപേശികളുടെ ആരോഗ്യത്തിനും മികച്ചത് ചീരയില. അയൺ ധാരാളം അടങ്ങിയ ചീര ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.
ഇറച്ചി: കരൾ, വൃക്ക, തലച്ചോറ്, ഹൃദയം തുടങ്ങി എല്ലാ അവയവങ്ങളും അയണിന്റെ മികച്ച ഉറവിടമാണ്. കരൾ, അയണിന്റെ മികച്ച ഉറവിടമാണ്. ബീഫ് ലിവർ ചെറിയ അളവിൽ കഴിക്കുന്നതു മൂലം ഒരു ദിവസം ആവശ്യമായതിന്റെ 36 ശതമാനം ഇരുമ്പ് കിട്ടുന്നു.
വന്‍പയർ: പയർവർഗങ്ങളിൽ വൻപയർ ശരീരത്തിനാവശ്യമായതിന്റെ 26 മുതൽ 29 ശതമാനം വരെ അയൺ അടങ്ങിയതാണ്. പതിവായി പയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം പൂർണമായും ഇല്ലാതാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക