വനിതാ ദിനം ഇങ്ങെത്തി. മാർച്ച് എട്ടാം തീയതിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. ജോലിത്തിരക്കിൽനിന്ന് ആശ്വാസം തേടി അവധിയാഘോഷിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വമ്പൻ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ( കെടിഡിസി ).
കെടിഡിസിയുടെ വിവിധ റിസോർട്ടുകളിൽ മാർച്ച് 3 മുതൽ 10 വരെ താമസം ബുക്ക് ചെയ്യുന്ന വനിതകൾക്കായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. താമസത്തിനും ഭക്ഷണത്തിനുമെല്ലാം മികച്ച ഓഫറുകളാണ് കെടിഡിസി ഒരുക്കിയിരിക്കുന്നത്.
കെടിഡിടിയുടെ കോവളത്തെ സമുദ്ര റിസോര്‍ട്, കുമരകം വാടര്സ്കേപ്പ്സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്കറ്റ് ഹോട്ടല്‍ എന്നീ തിരഞ്ഞെടുക്കപ്പെട്ട റിസോര്‍ട്ടുകളിലാണ് വനിതകള്‍ക്കായുളള പ്രത്യേക ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്.
20 ശതമാനം മുതൽ 50 ശതമാനം വരെ ഇളവാണു വനിതകൾക്കു ലഭിക്കുക. യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക് പ്രിയപ്പെട്ട ഇടങ്ങളിലേക്ക് യാത്ര ചെയ്യാനും താമസത്തിനായി കെടിഡിസി ഹോട്ടലുകൾ തിരഞ്ഞെടുക്കുവാനും സാധിക്കും. കെടിഡിസിയുടെ പ്രീമിയം ഹോട്ടലുകളിൽ മാത്രമല്ല, ബജറ്റ് ഹോട്ടലുകളിലും സേവനം ഒരുക്കിയിട്ടുണ്ട്.
സെലിബ്രേറ്റ് ഹേർ’ എന്നു പേരിട്ടിരിക്കുന്ന ക്യാംപെയ്നിലൂടെ, മുറി വാടകയ്ക്ക് 50 ശതമാനവും ഭക്ഷണത്തിന് 20 ശതമാനവും ഇളവുണ്ട്. പ്രീമിയം ഹോട്ടലുകളിലും ബജറ്റ് ഹോട്ടലുകളിലും ഏത് തരം റൂം തിരഞ്ഞെടുത്താലും അതിന്റെ 50 ശതമാനം മാത്രമേ നിങ്ങൾക്ക് നല്‍കേണ്ടതായി വരൂ. തനിച്ചോ നിങ്ങളുടെ പെൺ സുഹൃത്തുക്കൾക്കൊപ്പമോ ഈ അവസരം പ്രയോജനപ്പെടുത്താം.
കെടിഡിസിയുടെ പ്രീമിയം ഹോട്ടല്‍ കോവളത്തെ സമുദ്ര റിസോർട്ട്, കുമരകം വാട്ടർസ്കേപ്പ്സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടൽ എന്നിവയാണ്.
കെടിഡിസി ബജറ്റ് ഫ്രണ്ട്ലി ഹോട്ടല്‍ പൊൻമുടി ഗോൾഡൻ പീക്ക്, വയനാട് പെപ്പർ ഗ്രൂവ്, മലമ്പുഴ ഗാർഡൻ ഹൗസ്, തേക്കടി പെരിയാർ ഹൗസ്, കുമരകം ഗേറ്റ് വേ, റിപ്പിൾ ലാൻഡ് ആലപ്പുഴ, ലൂം ലാൻഡ് കണ്ണൂർ, ഫോക്ക് ലാൻഡ് പറശ്ശിനിക്കടവ്, നന്ദനം ഗുരുവായൂർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട കെടിഡിസി ഹോട്ടലുകൾ. ഇവിടെയെല്ലാം ഈ ഓഫർ ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക