കോഴിക്കോട്: കോഴിക്കോട് ബൈക്കിന് തീ പിടിച്ച് രണ്ട് മരണം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്കിന് തീ പിടിക്കുകയായിരുന്നു. സൗത്ത് കൊടുവള്ളിയിലാണ് അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് പുലര്‍ച്ചെയാണ് കൊടുവള്ളിയിൽ അപകടം നടന്നത്. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ബൈക്ക് ഇലക്ട്രിക പോസ്റ്റിലിടിച്ച ആഘാതത്തില്‍ തീപിടിക്കുകയായിരുന്നു.
മരിച്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയം.അപകട സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാനായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
അതേസമയം, സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. കോഴിക്കോട് കടിയങ്ങാട് ആണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചീക്കോന്ന് പാതിരിപ്പറ്റ സ്വദേശി തയ്യിൽ ഹബീബ് (64) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 7.30 ഓടെ ആയിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹബീബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുറ്റ്യാടി നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക