വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാർ. ഫാമിലി ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ഏപ്രിൽ അഞ്ചിന് തിയേറ്ററുകളിലെത്തും. ബോളിവുഡ് നായിക മൃണാൾ താക്കൂർ നായികയാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഗീതാഗോവിന്ദത്തിന് ശേഷം സംവിധായകൻ പരശുറാം പെറ്റ്ലയും വിജയ് ദേവരക്കൊണ്ടയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഫാമിലി സ്റ്റാറിനുണ്ട്.
തെലുങ്ക്, മലയാളം, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. ഗോപി സുന്ദർ ഈണം നൽകിയ ഗാനം മികച്ച പ്രകികരണമാണ് നേടിയത്. ചിത്രത്തിന്റെ പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു. നിലവിൽ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്.
വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിച്ച ഫാമിലി സ്റ്റാർ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ട ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഫാമിലി സ്റ്റാർ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ
പ്രതികരിക്കാൻ ഇവിടെ എഴുതുക