ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ തകരാര്‍ പരിഹരിച്ച് തിരിച്ചു വന്നു. രാത്രി എട്ടരയോടെയാണ് മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ പ്രവർത്തന രഹിതമായത്. ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകളുടെ പ്രശനം പരിഹരിച്ച് തിരിച്ചു വന്നത്.
ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടാവുകയും തെറ്റായ പാസ്വേർഡുകളാണ് നൽകുന്നതെന്നുമായിരുന്നു ഫേസ്ബുക്ക് ലോഗിൻ ചെയ്യുമ്പോൾ ആളുകൾക്ക് ലഭിച്ച മറുപടി. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ, ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായിരുന്നു.
എല്ലാ പ്രശ്നവും പരിഹരിക്കപ്പെട്ടു എന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് എക്സില്‍ കുറിച്ചു. ഇതിനിടെ എക്സ് ഉടമ എലോണ്‍ മസ്കിനെ ട്രോളാനും സക്കര്‍ബര്‍ഗ് മറന്നില്ല.
Problem solved.
You may leave this shitty app now.
Enjoy.😁🫶
— Mark Zuckerberg (Parody) (@MarkCrtlC) March 5, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക