ഫ്രിഡ്ജ് തുറക്കുമ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടോ ബാക്കി വന്ന ഭക്ഷണസാധനങ്ങളും പഴങ്ങളും പച്ചക്കറികളുമൊക്കെയാവാം അതിനു കാരണം. ഫ്രിഡ്ജ് എങ്ങനെയാണ് വൃത്തിയാക്കുക എന്ന കാര്യത്തിൽ പലർക്കും കൃത്യമായ ധാരണയില്ല.
ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം
ഒന്ന്…
ഒരു കപ്പ് ഇളം ചൂടുവെള്ളത്തിലേക്ക് കാല് കപ്പ് വിനാഗിരിയും രണ്ട് ടീസ്പൂണ്‍ വാനില സത്തും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റിയ ശേഷം ഫ്രിഡ്ജിലെ ഷെല്ഫുകളിലും വൃത്തിയാക്കേണ്ട ഭാഗങ്ങളിലും സ്പ്രേ ചെയ്യുക. ശേഷം മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കു.
രണ്ട്…
കുറച്ച് ചൂടു വെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധം അകറ്റാൻ സഹായിക്കും. ഒരു പാത്രത്തില്‍ ബേക്കിങ് സോഡ എടുത്ത് ഫ്രിഡ്ജിനുള്ളില് വയ്ക്കുന്നതും ഗന്ധം പോകാന്‍ നല്ലതാണ്.
മൂന്ന്…
ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധം കളയാന്‍ ഫ്രിഡ്ജില്‍ രണ്ട് നാരങ്ങ മുറിച്ച് വെയ്ക്കാം.
നാല്…
ഫ്രിഡ്ജിനുള്ളില് വച്ചിരിക്കുന്ന പച്ചക്കറികളും മറ്റും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. കേടായതും ഉപയോഗിക്കാൻ കഴിയാത്തതുമായ ഭക്ഷണങ്ങള്‍ ഉടന്‍ തന്നെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്യുക.
അഞ്ച്…
പാകം ചെയ്ത ആഹാരം ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ നന്നായി അടച്ചു സൂക്ഷിക്കുക. അതിലൂടെ അണുബാധ ഇല്ലാതാക്കാം. അതുപോലെ തന്നെ, പാകപ്പെടുത്തിയ സാധനങ്ങള്‍ ഫ്രിഡ്ജില്‍ വച്ചിട്ട് അത് ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക