ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ് അറ്റ്ലസിന്റെ പട്ടികയിൽ രണ്ടാമനായി ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ദക്ഷിണേന്ത്യൻ ഫിൽട്ടർ കോഫി.
ഫിൽട്ടർ മെഷീൻ ഉപയോഗിച്ച് നന്നായി പൊടിച്ച കാപ്പിക്കുരു ഉപയോഗിച്ച് ഈ കോഫി വളരെ രുചിയോടെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പഞ്ചസാര കുറച്ചിട്ടാൽ പോലും ദക്ഷിണേന്ത്യൻ കോഫികളുടെ സ്വാദ് കുറഞ്ഞു പോവുകയില്ല എന്നതാണ് സത്യം. കടകളിൽ ലഭിക്കുന്ന അതേ രുചിയിൽ സൗത്ത് ഇന്ത്യൻ സ്റ്റൈലിൽ ‘ഫിൽറ്റർ കോഫി’ തയ്യറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ…
വേണ്ട ചേരുവകൾ
ഫിൽറ്റർ കാപ്പിപ്പൊടി- നാല് ടേബിൾസ്പൂൺ
ചൂടുവെള്ളം- ഒരു കപ്പ്
ചൂട് പാൽ- ഒരു കപ്പ്
പഞ്ചസാര- ഒന്നര ടീസ്പൂൺ
ഫിൽറ്റർ കോഫി തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെള്ളം തിളപ്പിക്കുക. കോഫി ഫിൽറ്ററിന്റെ അടപ്പും പ്രസ് ചെയ്യാനുപയോഗിക്കുന്ന ഡിസ്ക്കും മാറ്റിവച്ച് കാപ്പിപ്പൊടിയിട്ട് കൊടുക്കുക. ഇതിലേക്ക് പ്രസ് ചെയ്യാൻ ഉപയോഗിക്കുന്ന ഡിസ്ക്ക് വച്ചതിന് ശേഷം തിളച്ച വെള്ളം ഒഴിക്കുക. പ്രസിങ് ഡിസ്ക്ക് കൊണ്ട് ചെറുതായി ഇളക്കി 30 മുതൽ 40 മിനിറ്റ് വരെ അടച്ച് മാറ്റിവയ്ക്കുക.
30 മിനിറ്റിന് ശേഷം മുഴുവൻ വെള്ളവും താഴത്തെ കണ്ടെയ്നറിലേക്ക് എത്തും. മുകളിലുള്ള കാപ്പി പൊടി എടുത്ത് കളയാം. ഇതിന് ശേഷം പഞ്ചസാര ചേർത്ത് പാൽ ഒരു പാനിൽ ചൂടാക്കുക. നിങ്ങളുടെ കടുപ്പത്തിന് അനുസരിച്ച് ഒരു കപ്പിലേക്ക് തയ്യറാക്കിയ കാപ്പി മിശ്രിതം ചേർത്ത് കൊടുക്കുക. ഇതിലേക്ക് തിളച്ച പാൽ കൂടി ഒഴിച്ച് ചൂടോടെ ആസ്വദിക്കാം. 60 ശതമാനം കോഫിയും 40 ശതമാനം ചിക്കറിയും ചേർത്ത് തയ്യാറാക്കുക. ഇത് കടയിൽ നിന്ന് ലഭിക്കുന്ന ഫിൽറ്റർ കോഫിയുടെ അതേ രുചി നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക