ലൊസാഞ്ചലസ്: 96-ാമത് ഓസ്കാർ അവാർഡ് വേദിയില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന. പുരസ്കാരം നല്കാന് വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് ജോണ്‍ സിന സദസിനെ ഞെട്ടിച്ചുകൊണ്ട് പൂര്‍ണനഗ്നനായി എത്തിയത്.
അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണം സ്വീകരിച്ച ജോണ്‍ സിന തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ചു. സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച വേദിയിലെത്തിച്ചത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് സീനിയുടെ നഗ്നത മറക്കുകയായിരുന്നു.
A naked John Cena and Jimmy Kimmel bicker on stage at the 2024 #Oscars pic.twitter.com/1JYd5qth6F
— The Hollywood Reporter (@THR) March 11, 2024
മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോൺ സീന നഗ്നനായെത്തിയത്. വസ്ത്രാലങ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരുടെ കഠിനാധ്വാനത്തെക്കുറിച്ചും ജോൺ സീന വേദിയിൽ സംസാരിച്ചു. ധീരമായ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ ജോൺ സീനക്ക് വാഴ്ത്തലുകളാണ്.
പുവർ തിങ്സ് എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഹോളി വാഡിങ്ടണാണ് ഓസ്കർ ലഭിച്ചത്. റോബര്‍ട്ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടന്‍. ഓപന്‍ഹെയ്മര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫിന്. ദ ഹോള്‍ഡോവേഴ്സിലെ അഭിനയമാണ് അവരെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
അനാട്ടമി ഓഫ് എ ഫാളിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ദ ബോയ് ആന്റ് ദി ഹൈറണ്‍ ആണ് മികച്ച ആനിമേഷന്‍ ഫീച്ചര്‍ ചിത്രം. മികച്ച അവലംബിത തിരക്കഥ ‘അമേരിക്കന്‍ ഫിക്ഷന്‍’. മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ‘വാര് ഈസ് ഓവര്‍’ സ്വന്തമാക്കി. മികച്ച ചമയം ‘പുവര്‍ തിങ്സ്’ മികച്ച വിദേശ ചിത്രം ‘ദ സോണ്‍ ഓഫ് ഇന്ററെസ്റ്റ്’. മൂന്ന് പുരസ്കാരങ്ങളാണ് പുവര്‍ തിങ്സ് സ്വന്തമാക്കിയത്.
23 വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിക്കുക. മികച്ച ചമയം ‘പുവര്‍ തിങ്സ്’ മികച്ച വിദേശ ചിത്രം ‘ദ സോണ്‍ ഓഫ് ഇന്ററെസ്റ്റ്’. മൂന്ന് പുരസ്കാരങ്ങളാണ് പുവര്‍ തിങ്സ് സ്വന്തമാക്കിയത്. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍നോളന്റെ ഓപന്ഹെയ്മറാണ്
ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററാണ് പുരസ്കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്ഹെയ്മര് മത്സരത്തിന്റെ മുന്‍പന്തിയിലുണ്ട്. പുവര്‍ തിങ്സിന് പതിനൊന്നും മാര്ട്ടിന് സ്കോര്‍സെസിയുടെ കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണിന് പത്തും നാമനിര്‍ദേശങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക