തെന്നിന്ത്യൻ സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള താരങ്ങളാണ് നയൻതാര- വിഘ്നേഷ് ദമ്പതികൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നയന്‍സ്-വിഘ്നേശ് ശിവന് ദാമ്പത്യത്തില്‍ വിള്ളലുകളുണ്ടായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
നയൻതാര വിഘ്നേശ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്തയാണ് കാട്ടുതീ പോലെ പരന്നത്. ഇതിനൊപ്പം തന്നെ നയൻതാര തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമല്ലാത്ത സന്ദേശവും പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ഇതെല്ലാം ചേര്‍ത്ത് വച്ച് വിഘ്നേഷും നയന്‍സും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടായി എന്ന തരത്തിലുള്ള അഭ്യൂഹവും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ ഭർത്താവ് വിഘ്നേഷ് ശിവയോടൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നയൻതാര. ഇൻസ്റ്റഗ്രാമിലാണ് നയൻതാര ചിത്രങ്ങൾ പങ്കുവച്ചത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും. സൗദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്സ് ഇവന്റിലും ഇരുവരും പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നുണ്ട്.
വിക്കിക്ക് ഒപ്പമുള്ള സുന്ദര നിമിഷങ്ങള്‍ നയന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ‘ആദ്യത്തെ ഗ്രാന്‍ഡ് പ്രിക്സ് അനുഭവം’ എന്ന് കുറിച്ചുകൊണ്ട് വിഘ്നേശ് ശിവനും ചിത്രങ്ങള്‍ പങ്കിട്ടു. ‘അതയും താണ്ടി പുനിതമാനത്’ എന്നാണ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക