മികച്ച ക്യാമറ ഫീച്ചറുകളുമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്ട്ഫോണാണ് വിവോ വി29ഇ. 5G നെറ്റ്വര്‍ക്ക് പിന്തുണ, 44W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ, 64 എംപി പ്രൈമറി ക്യാമറ, സ്നാപ്ഡ്രാഗണ്‍ 695 ചിപ്സെറ്റ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇതിലുണ്ട്. ഈ സ്മാര്‍ട്ട്ഫോണിന്റെ വില ഇപ്പോള്‍ കമ്പനി ഔദ്യോഗികമായി കുറച്ചിരിക്കുകയാണ്.
8 റാം ജിബി പ്ലസ് 128 ജിബി, 8 റാം പ്ലസ് 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് വിവോ വി29ഇ വിപണിയിൽ എത്തിച്ചത്. ഇവയിൽ 128 സ്റ്റോറേജിന് 27000 രൂപയായിരുന്നു വില. നിലവിൽ, ആമസോൺ വഴി 25,389 രൂപയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങാനാകും. അതേസമയം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന്റെ വില 28,999 രൂപയായിരുന്നു. ഇപ്പോൾ 28,430 രൂപയ്ക്ക് വാങ്ങാനാകും. ആർട്ടിസ്റ്റിക് റെഡ്, ആർട്ടിസ്റ്റിക്ക് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക.
7.6 എംഎം മാത്രമാണ് ഫോണിന്റെ തിക്ക്നസ്, 186 ഗ്രാം മാത്രമാണ് ഭാരം. ഫലത്തിൽ, ഫോൺ കൈയ്യിലെടുക്കുമ്പോൾ തന്നെ ആരെയും ഒന്ന് ആകർഷിക്കും. വെയിലത്തിറങ്ങിയാൽ നിറം മാറുന്ന ഫ്ലൂറൈറ്റ് എജി ഗ്ലാസാണ് പിൻഭാഗത്ത് നൽകിയിരിക്കുന്നത്.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) പിന്തുണയുള്ള 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്സല്‍ സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ആണ് V29e യില്‍ ഉള്ളത്. ഈ സ്മാര്‍ട്ട്ഫോണിലെ ശ്രദ്ധാകേന്ദ്രമായ 50എംപി ഫ്രണ്ട് ക്യാമറ മികച്ച ഫോക്കസിനായി ‘ഐ ഓട്ടോ ഫോക്കസ്’ പിന്തുണയോടെ എത്തുന്നു.
OIS പിന്തുണയുള്ള 64MP പ്രൈമറി സെന്‍സറും അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 8MP സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ആണ് V29e യില്‍ ഉള്ളത്. ഈ സ്മാര്‍ട്ട്ഫോണിലെ ശ്രദ്ധാകേന്ദ്രമായ ഫ്രണ്ട് ക്യാമറ മികച്ച ഫോക്കസിനായി ‘ഐ ഓട്ടോ ഫോക്കസ്’ പിന്തുണയോടെ എത്തുന്നു. വിവോ ഇ-സ്റ്റോര്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവ വഴിയും വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക