ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ശംഖുപുഷ്പത്തിനുണ്ടെന്നു നമുക്കറിയാം. കാലങ്ങളായി അതിനെക്കുറിച്ച് എല്ലാവരും പറഞ്ഞു കേൾക്കാറുമുണ്ട്. എന്നാൽ മുടിക്കും ചർമത്തിനും ശംഖു പുഷ്പം തരുന്ന ഗുണങ്ങൾ ചെറുതല്ല. ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർടീസ് അടങ്ങിയ ശംഖുപുഷ്പത്തിൽ പ്രായത്തിനെ പിടി വിടാതെ ചർമം യൗവ്വനത്തിൽ തന്നെ നിർത്താനുള്ള ശേഷിയുണ്ട്.
പ്രായമാകുമ്പോൾ ചർമത്തിന്റെ ഇലാസ്തികത കുറയുന്ന പ്രതിഭാസത്തെ ഒരു പരിധിവരെ ഇത് തടഞ്ഞു നിർത്തും. ആന്റി ഇൻഫ്ളമേറ്ററിയായി പ്രവർത്തിക്കുന്നതുകൊണ്ടു ചർമത്തിനുണ്ടാകുന്ന റാഷസ്, മറ്റു ബുദ്ധിമുട്ടുകൾ ഒക്കെ കുറയ്ക്കാനും ശംഖു പുഷ്പം ഉപയോഗിക്കാം. മാത്രമല്ല ചർമത്തിന്റെ തിളക്കം ഇത് കൂട്ടുകയും ചെയ്യുന്നുണ്ട്.
ശംഖു പുഷ്പത്തിന്റെ ചില ഗുണങ്ങൾ
- മുഖത്തിന് പുതുജീവൻ കൊടുത്ത് തിളക്കം കൂട്ടാം.
- ചർമത്തിന് ഏൽക്കുന്ന ഹാനികരമായ പ്രശ്നങ്ങളായ അൾട്രാ വയലറ്റ് രശ്മികൾ പോലെയുള്ളവയിൽ നിന്ന് ആശ്വാസം
- ചർമത്തിന്റെ ഓക്സീകരണത്തിനു സഹായിക്കുന്നു.
- കൊളാജന് ലെവൽ കൂട്ടുന്നതുകൊണ്ടു ചുളിവുകളും മറ്റും വീഴാതെ സൂക്ഷിക്കുന്നു.
- ചർമത്തിൽ മോയിസ്ചറൈസർ നിലനിർത്താൻ സഹായിക്കുന്നു.
ശംഖു പുഷ്പം ടോണർ ആയി ഉപയോഗിക്കാം
ഒരു ജാറിൽ കുറച്ചു റോസ് വാട്ടറെടുത്ത് അതിൽ കുറച്ച് ശംഖു പുഷ്പം പൂവുകൾ ഇട്ടു വയ്ക്കുക. സൂര്യപ്രകാശം തട്ടാതെ നോക്കണം. ഇരുപത്തിനാലു മണിക്കൂർ കഴിയുമ്പോൾ ഇതിലെ നീല വെള്ളം മാത്രം എടുത്ത് കുറച്ച് ഗ്ലിസറിൻ കൂടി ചേർത്ത് നന്നായി കുലുക്കി സ്പ്രേ ചെയ്യാൻ പറ്റുന്ന കുപ്പിയിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ആവശ്യാനുസരണം മുഖത്ത് സ്പ്രേ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക