സിനിമാ താരങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങൾ പലപ്പോഴും ശ്രദ്ധ ആകർഷിക്കുന്നതാണ്. ആ വസ്ത്രം ഒരിക്കലെങ്കിലും ധരിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് നമ്മള് ആഗ്രഹിച്ചിട്ടുമുണ്ടാകും. ഇപ്പോഴിതാ താൻ ഒരു വട്ടം മാത്രം ധരിച്ച വസ്ത്രങ്ങൾ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് നവ്യ നായർ. തന്റെ ശേഖരത്തിലുള്ള സാരികള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുകയാണ് നവ്യാ നായര്‍.
ഒരിക്കല്‍ ഉടുത്തതോ അതുമല്ലെങ്കില്‍ വാങ്ങിയിട്ട് ധരിക്കാന്‍ പോലും സമയം കിട്ടാതെപോയതോ ആയ തന്റെ പക്കലെ വസ്ത്രങ്ങള്‍ വില്‍ക്കാനുള്ള പ്ലാനാണ് നവ്യ പങ്കുവെച്ചത്. ‘പ്രീ-ലവ്ഡ് നവ്യ നായര്‍’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നവ്യ സാരികള്‍ വില്‍ക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം നവ്യാ നായര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു.
View this post on Instagram
നിലവില്‍ ആറു സാരികളാണ് ഈ പേജിലൂടെ താരം വില്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം കാഞ്ചീവരം സാരികളും, രണ്ട് വീതം ബനാറസി സാരികളും ലിനന്‍ സാരികളുമാണുള്ളത്.
കാഞ്ചീവരം സാരികള്‍ക്ക് 4000 രൂപയും, ബനാറസി സാരികള്‍ക്ക് 4500 രൂപയും, ലിനന്‍ സാരികള്‍ക്ക് 2500 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. വില്പനയ്ക്ക് വെച്ച ഈ ആറ് സാരികളും ഒരു തവണ ഉപയോഗിച്ചതാണെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം വരുന്നവര്‍ക്കാകും പരിഗണന എന്നും ക്യാപ്ഷനുണ്ട്. ഈ സാരികള്‍ക്ക് ഷിപ്പിംഗ് ചാര്‍ജ് കൂടി നല്കി വേണം വാങ്ങാന്‍.
ആ സാരികള്‍ എല്ലാം തന്റെ അലമാരിയില്‍ അടുക്കി സൂക്ഷിക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് വില്‍ക്കുന്നത്. പ്രത്യേകിച്ചും ആരും കൊതിക്കുന്ന കാഞ്ചീപുരം സാരികള്‍, നവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക