കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് പരിക്കേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. തൃണമൂൽ കോൺഗ്രസ് ആണ് ഇക്കാര്യം അറിയിച്ചത്.
അതിനിടെ, മമതയുടെ ചിത്രം ടിഎംസി പുറത്തുവിട്ടു. നെറ്റിയിൽനിന്ന് ചോര ഒലിച്ചിറങ്ങുന്ന ചിത്രമാണ് പുറത്തുവിട്ടത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റതാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിക്ക് ഗുരുതരമാണെന്നാണ് ടിഎംസി നേതാക്കള്‍ അറിയിക്കുന്നത്.
https://twitter.com/AITCofficial/status/1768286010264502610?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1768286010264502610%7Ctwgr%5Ebd7864055f7c2e41ad30bdb361451d6375cdb3c4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fnational%2F2024%2F03%2F14%2Fmamata-banerjee-severely-injured
‘ഞങ്ങളുടെ ചെയർപേഴ്സൺ മമത ബാനർജിക്ക് ഗുരുതര പരിക്കേറ്റു. നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തുക’ എക്സിൽ തൃണമൂൽ കോൺഗ്രസ് കുറിച്ചു.
‘മുഖ്യമന്ത്രി മമത ബാനർജി പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. നല്ല ആരോഗ്യത്തിലേക്ക് അവർ പെട്ടെന്ന് തിരിച്ചുവരാൻ ഞങ്ങളുടെ പ്രാർഥനകൾ’ തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സുകന്ത മജുംദാർ എക്സിൽ കുറിച്ചു.
മമതയ്ക്ക് റോഡ് അപകടത്തിലാണ് പരിക്കേറ്റതെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എക്സിൽ കുറിച്ച പോസ്റ്റിൽ പറയുന്നത്. ഞെട്ടിപ്പോയെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക