17 വയസ്സിന് താഴെയുള്ള ദേശീയ സ്കൂൾ ജൂനിയർ അത്ലറ്റിക് മീറ്റ് അടുത്തമാസം നടക്കും. ബീഹാറിലെ പട്നയിൽ നടക്കുന്ന മീറ്റ് ഏപ്രിൽ 6 മുതൽ 9 വരെയാണ് നടക്കുക. ബീഹാർ പട്നയിലുള്ള കംഗാർബാഗ് പാടലീ പുത്ര സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഫെബ്രുവരി മാസത്തിൽ നടത്തേണ്ട മത്സരങ്ങളാണ് ഇക്കുറി ഏപ്രിലിൽ നടത്തുന്നത്.
ഏപ്രിലിൽ നടക്കുന്ന മത്സരത്തിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ മത്സരങ്ങൾ വ്യത്യസ്ത വേദികളിലാണ് നടക്കുക. നേരത്തെ മഹാരാഷ്ട്രയിൽ നടന്ന 19 വയസ്സിൽ താഴെയുള്ള സീനിയർ മീറ്റിൽ കേരളമായിരുന്നു ജേതാക്കളായത്. 98 പോയിന്റോടെ 11 സ്വർണ്ണവും നേടിയാണ് 66 അംഗസംഘം കേരളത്തിൽ എത്തിയത്. ദേശീയ സ്കൂൾ മീറ്റിൽ വളരെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം മികച്ച പ്രകടനം കാഴ്ച വച്ചത്.
സീനിയർ ടീമിൽ മാത്രമല്ല ഇക്കുറി ജൂനിയർ വിഭാഗത്തിലും മികച്ച ടീമാണ് കേരളത്തിനുള്ളത്. 33 പെൺകുട്ടികളും 36 ആൺകുട്ടികളും അടങ്ങുന്നതാണ് ദേശീയ സ്കൂൾ ജൂനിയർ അത്ലറ്റിക് മീറ്റിന്റെ കേരള ടീം. പരീക്ഷാ തിരക്കെല്ലാം ഒഴിഞ്ഞ് മീറ്റിൽ പങ്കെടുക്കാം എന്ന ആശ്വാസത്തിലാണ് കേരള അത്ലറ്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക