പ്രഭാസ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം കല്‍ക്കി 2898 എഡി ആരാധകര്‍ ഒരുപാട് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കൽക്കി 2898 എഡി എന്ന ചിത്രത്തിൽ ‘ഭൈരവ’യായിട്ടാണ് നായകൻ പ്രഭാസ് എത്തുന്നത്. കല്‍ക്കി 2898 എഡി എന്ന ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സംവിധായകൻ നാഗ് അശ്വിൻ പ്രഭാസിന്റെ ഭാഗങ്ങള്‍ പെട്ടെന്ന് തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം.
അടുത്തയാഴ്ച നടൻ പ്രഭാസിന്റെ പാച്ച്വര്‍ക്ക് രംഗങ്ങള്‍ തീര്‍ക്കാനാണ് നാഗ് അശ്വിൻ ഒരുങ്ങുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് ആരംഭിക്കുന്നതായൊരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് പാർട്ടുകളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദീപീക പദുക്കോണ്‍ കല്‍ക്കി 2989ൽ നായികയാകുമ്പോള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ ചിത്രമല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക