അജയ് ദേവ്ഗണ് നായകനായി ഈയടുത്ത് റിലീസ് ചെയ്ത ചിത്രമാണ് ശെയ്ത്താൻ. ഇപ്പോഴിതാ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ശെയ്ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്ഗണ് നിലനിര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ 100 കോടി രൂപയിലധികം ശെയ്ത്താൻ കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ സിനിമ ശെയ്ത്താൻ ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം 9.12 കോടി രൂപ ഇന്നലെ മാത്രം സ്വന്തമാക്കിയെന്നും ഞായറാഴ്ച വൻ കുതിപ്പുണ്ടായി എന്നുമാണ് റിപ്പോര്‍ട്ട്. അജയ് ദേവ്ഗണ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ചെയ്യുന്നത് വികാസ് ബഹ്ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്ത്താന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.
അജയ് ദേവ്ഗണ് നായകനായി വേഷമിട്ടതില്‍ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ‘ഭോലാ’ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് മൂവി ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്ഗണ് ഭോലാ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ അജയ് ദേവ്ഗണ് മുമ്പ് സംവിധാനം ചെയ്തത് യു മേം ഓര് ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നീ ചിത്രങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക