അഭിനയ ജീവിതം ആരംഭിച്ച അന്നുമുതൽ ഇന്നുവരെയും മലയാളി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള താരമാണ് നവ്യ നായർ. വിവാഹശേഷം അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ വീണ്ടും വെള്ളിത്തിരയിൽ സജീവമായിരിക്കുകയാണ്. വെള്ളിത്തിരയിൽ വീണ്ടും സജീവമായ താരം സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ്.
തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫുൾ ലെങ്ത് റെഡ് അനാർക്കലി ടോപ്പിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
‘ഇഷ്ടം’ എന്ന ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് താരം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷക മനസ്സ് കീഴടക്കിയിരുന്നു. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ ചെറിയ ഇടവേളയെടുത്ത താരം പിന്നീട് വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി.
അന്നും ഇന്നും പ്രേക്ഷക മനസ്സിൽ നവ്യക്കുണ്ടായിരുന്ന സ്ഥാനം അതുപോലെ ഇപ്പോഴുമുണ്ട്. നൃത്ത ജീവിതത്തോടൊപ്പം ടെലിവിഷൻ പരിപാടികളിലും സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടാറുണ്ട്. “ശബ്ദമല്ല, വാക്കുകളെ ഉയർത്തുക. മഴയാണ് പൂവിടുന്നത്, ഇടിമുഴക്കം അല്ല” എന്ന റൂമിയുടെ ക്വോട്ടിനൊപ്പം നവ്യ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഡാർക്ക് റെഡ് നിറത്തിലുള്ള ഫുൾ ലെങ്ത് അനാർക്കലി ടോപ്പ് ആണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്ത് വന്നത്. അടുത്തിടെ കേരള സർവകലാശാല കലോത്സവ വേദിയിൽ താരം നടത്തിയ പ്രസംഗം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക