ആരാധകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ഹാൻഡ്സെറ്റുകളിൽ ഒന്നാണ് പോക്കോ. അത്യാകർഷകമായ സവിശേഷതകളും സ്റ്റൈലിഷ് ലുക്കുമാണ് മറ്റ് ഹാൻസറ്റുകളിൽ നിന്നും പോക്കോയെ വ്യത്യസ്തമാക്കുന്നത്. മിഡ് റേഞ്ച് സെഗ്മെന്റിൽ നിരവധി സ്മാര്‍ട്ട് ഫോണുകളാണ് പോക്കോ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെയാണ് പോക്കോ തങ്ങളുടെ എക്സ് 6 നിയോ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചത്.
പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് പോക്കോ എക്സ് 6 നിയോ 5ജിയുടെ വില്പന ആരംഭിച്ചിരിയ്ക്കുന്നത്. പോക്കോ മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച എക്സ് 6, എക്സ് 6 പ്രോ എന്നീ ഫോണുകളുടെ പിന്‍ഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ എത്തിച്ചിരിക്കുന്നത്.
15,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ അടിസ്ഥാന മോഡലായ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില ഈടാക്കുന്നത്. ഇതിന് പുറമെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും പോക്കോ ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വില 17,999 രൂപയാണ്.
ഫോണ്‍ വില്പന ആരംഭിച്ചതിന്റെ ഓഫര്‍ പ്രമാണിച്ച് ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപയോ?ഗിച്ച് ഈ ഫോണ്‍ സ്വന്തമാക്കുമ്പോള്‍ 1000 രൂപയുടെ തല്‍ക്ഷണ ഡിസ്കൗണ്ട് ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നതാണ്. ആസ്ട്രല്‍ ബ്ലാക്ക്, ഹൊറൈസണ്‍ ബ്ലൂ, മാര്‍ഷ്യന്‍ ഓറഞ്ച് എന്നീ കളര്‍ ഓപ്ഷനുകളിലാണ് പോക്കോ തങ്ങളുടെ എക്സ് 6 നിയോ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
12 ജിബി വരെ റാം വാഗ്ദാനം ചെയ്യുമ്പോഴും 12 ജിബി വെര്‍ച്വല്‍ റാമിന്റെ പിന്തുണയും ഈ ഫോണിന് അവകാശപ്പെടാന്‍ സാധിക്കുന്നതാണ്. 33W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് ഈ ഫോണില്‍ പോക്കോ പായ്ക്ക് ചെയ്തിരിക്കുന്നത്. 120 Hz പുതുക്കല്‍ നിരക്കും 1,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും വാഗ്ദാനം ചെയ്യുന്ന 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് AMOLED ഡിസ്പ്ലേയും ഈ ഫോണിന് അവകാശപ്പെടാന്‍ സാധിക്കുന്നതാണ്.
ഈ ബഡ്ജറ്റില്‍ ലഭിക്കുന്ന വളരെ ചുരുക്കം ഫോണുകള്‍ക്ക് മാത്രമെ ഈ സുരക്ഷാ അപ്ഡേറ്റുകള് ലഭിക്കു. 108 എംപിയുടെ പ്രൈമറി ക്യാമറയാണ് ഈ ഫോണിനായി പോക്കോ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ 2 എംപി ഡെപ്ത് സെനറും കമ്പനി നല്കിയിരിക്കുന്നു.
Ads by Google
പ്രതികരിക്കാൻ ഇവിടെ എഴുതുക