കറ്റാര്‍വാഴയുടെ ഗുണങ്ങളും ഉപയോഗവും അറിയാത്തവര്‍ ഇന്ന് വിരളമാണ്. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഇന്ന് ധാരാളമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് കറ്റാര്‍ വാഴ. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്ന ഈ ചെടിയെ പ്രകൃതിയുടെ വരദാനം എന്ന്തന്നെ പറയാം. നിരവധി ഗുണങ്ങള്‍ ഉള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ എന്ന് പറയാം.
എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യത്തിനും മാത്രമല്ല വാസ്തു ശാസ്ത്രത്തിലും കറ്റാര്‍വാഴയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ് ഷൂയി അനുസരിച്ച് ഭാഗ്യം കൊണ്ടുവരുന്ന ഒരു ചെടിയാണ് കറ്റാര്‍വാഴ.
കറ്റാര്‍വാഴ വീട്ടിനുളളില്‍ വളര്‍ത്തിയാല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുക. വീട്ടിനുള്ളിലെ മോശപ്പെട്ട ഊര്‍ജത്തെ വലിച്ചെടുത്ത് വീട്ടിലുളളവര്‍ക്ക് പോസിറ്റീവ് എനര്‍ജിയും ഭാഗ്യവും സമ്മാനിക്കുന്ന ചെടിയാണ് കറ്റാര്‍വാഴ.
വീട്ടിനുളളില്‍ മലിനവായു ഉണ്ടെങ്കില്‍ അത് മാറ്റി ശുദ്ധമാക്കാനും കറ്റാര്‍ വാഴ സഹായിക്കും. വീട്ടിന്റെ പരിസരത്ത് കറ്റാര്‍വാഴ നടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കുക, ചെടി കിഴക്ക് ദിക്കിലോ അല്ലെങ്കില്‍ വടക്ക് ദിക്കിലോ നടുന്നതാണ് ഉത്തമം. ഇത് വീടിന് `ഐശ്വര്യവും ഭാഗ്യവും സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക