കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൂട് ദിനം പ്രതി വർധിച്ചു വരികയാണ്. കനത്ത ചൂടിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ രുചികരവും വ്യത്യസ്തവുമായ മുന്തിരി ജ്യൂസ് തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം തന്നെ കുറച്ചു മുന്തിരി എടുത്ത് നല്ലതു പോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കാം.
ഇനി ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കാം. ഇത് നല്ലതു പോലെ തിളപ്പിച്ചെടുക്കണം. നല്ലതുപോലെ തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാം. പിന്നീട് ഇതിൽ നിന്നും മുന്തിരി കോരി മാറ്റി തണുക്കാൻ അനുവദിക്കാം.കൈ കൊണ്ട് തൊടാൻ പറ്റുന്ന പാകമായാൽ എല്ലാ മുന്തിരിയുടെയും തോൽ എടുത്തു മാറ്റാം. മുന്തിരിയിൽ നിന്നും മാറ്റിയ തോൽ നേരത്തെ മാറ്റിവെച്ച വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാം.
മുന്തിരി മറ്റൊരു പാത്രത്തിലും മാറ്റി വെക്കാം. ശേഷം മുന്തിരിയുടെ തോൽ ചേർത്ത് കൊടുത്ത വെള്ളം ഒന്നുകൂടി അടുപ്പത്ത് വെച്ച് നല്ലതു പോലെ തിളപ്പിച്ചെടുക്കണം. മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. നല്ലതു പോലെ തിളച്ച് വെന്തു വരുമ്പോൾ തീ ഓഫ് ചെയ്ത് അരിപ്പയിൽ അരിച്ചെടുക്കാം.
ഇത് നല്ലതു പോലെ തണുപ്പിച്ചെടുത്തതിന് ശേഷം ഒരു സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊടുക്കാം.പിന്നീട് ഇതിലേക്ക് തൊലി കളഞ്ഞ് മാറ്റി വെച്ചിരിക്കുന്ന മുന്തിരി കൂടി ചേർത്ത് കൊടുക്കാം. ആവശ്യമെങ്കിൽ ഒന്നോ രണ്ടോ ഐസ് ക്യുബ്സ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. രുചികരവും വ്യത്യസ്തവുമായ ബോൾ ഗ്രേപ്പ് ജ്യൂസ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക